Teaching practice weekly report

                  ടീച്ചിംഗ് പ്രാക്ടീസ്  റിപ്പോർട്ട് _1
             
         Week -1(11-11-2019 to 15- 11-2019)
                     
                                 ബിഎഡ് കോഴ്സിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രസക്തമായ ഒരു ഘടകമാണ് പരിശീലന കാലഘട്ടം. ബി എഡ് കരിക്കുലത്തിൽ നാലാം സെമസ്റ്റർ ഭാഗമായ 30 ദിവസത്തെ ടീച്ചിംഗ് പ്രാക്ടീസ് 11 11 2019 തിങ്കളാഴ്ച ആരംഭിച്ചു. ടീച്ചിംഗ്  പ്രാക്ടീസിന് വേണ്ടി ഞാൻ  തെരഞ്ഞെടുത്തത് ജി ബി എച്ച്  എസ് എസ് അടൂർ സ്കൂളാണ്. രാവിലെ 9 മണിക്ക് തന്നെ സ്കൂളിൽ എത്തിച്ചേർന്നു . ടൈംടേബിൾ വാങ്ങിച്ചു . എട്ടിലെ കുട്ടികളെയാണ് എനിക്ക് പഠിപ്പിക്കുവാൻ ആയി കിട്ടിയത് . ടൈം ടേബിൾ അനുസരിച്ച് എല്ലാ ദിവസവും ആറാമത്തെ പീരീഡ്  ആണ് എട്ടാം ക്ലാസിലെ കുട്ടികൾക്ക് മാത്തമാറ്റിക്സ്. ചതുർഭുജങ്ങളുടെ നിർമിതി എന്ന പാഠഭാഗത്തിലെ വ്യത്യസ്തതരം ചതുർഭുജങ്ങൾ ഉം അവയുടെ പ്രത്യേകതകളും എന്ന ആശയമാണ് ആദ്യം കുട്ടികൾക്ക് പറഞ്ഞു കൊടുത്തത്. ഈ ആശയം ആദ്യം കുട്ടികളിലേക്ക് എത്തിച്ചത് ഐ സി ടി ഉപയോഗിച്ചാണ് ആണ്.
         രണ്ടാംദിവസമായ 12- 11 _2019 ചൊവ്വാഴ്ച ഫ്രീ പീരിയഡ് കിട്ടിയതിനാൽ രണ്ട് ആശയു കുട്ടികളിലേക്ക് എത്തിക്കുവാൻ കഴിഞ്ഞു. സമചതുര ത്തിൻറെ നിർമ്മിതി , ചതുര നിർമ്മിതി എന്നിവ കുട്ടികളെ പഠിപ്പിച്ചു. ഈ ആശയവുമായി ബന്ധപ്പെട്ട വീഡിയോസും കുട്ടികളെ കാണിച്ചു.
     മൂന്നാംദിവസമായ ആയ 13 -11 -2019 ബുധനാഴ്ച സമഭുജ സാമാന്തരികം നിർമ്മിതി ആണ് കുട്ടികളെ പഠിപ്പിച്ചത്. നാലാം ദിവസമായ . 14_ 11 -2019 വ്യാഴാഴ്ച ക്ലാസുകൾ ഒന്നും തന്നെ എടുക്കാൻ കഴിഞ്ഞില്ല ശിശുദിനം ആയതിനാൽ ഫുൾ ഡേ സ്കൂളിൽ പ്രോഗ്രാം  ആയിരുന്നു. ജനമൈത്രി പോലീസിൻറെ നാടകമായിരുന്നു  രാവിലത്തെ പ്രോഗ്രാം. പാഠം ഒന്ന് ഒരു മദ്യപാനിയുടെ ആത്മകഥ എന്നായിരുന്നു നാടകത്തിൻറെ പേര് . ഉച്ചയ്ക്ക് ശേഷം ബിഎഡ് സ്റ്റുഡൻസ് ആയ  ഞങ്ങൾ കുട്ടികൾക്ക് വേണ്ടി സംഘടിപ്പിച്ച ശിശുദിന പ്രത്യേക ക്വിസ്സ് കോമ്പറ്റീഷനും ഉപന്യാസ രചനാ മത്സരവും ഉണ്ടായിരുന്നു. അഞ്ചാം ദിവസമായ   15- 11 -2019 വെള്ളിയാഴ്ച സാമാന്തരിക ത്തിൻറെ  നിർമ്മിതി  എന്ന ആശയമാണ് ആണ് കുട്ടികളെ പഠിപ്പിച്ചത്. ശിശുദിനവുമായി ബന്ധ പെട്ട സ്കൂളിലെ എസ് പി സി യിലെ കുട്ടികളുടെ  ശിശുദിന സന്ദേശ റാലിയും ഈ ദിവസം സംഘടിപ്പിച്ചിരുന്നു .

Comments

Popular posts from this blog