Teaching practice weekly report -4
Week-4(3-12-2019 to 7-12 -2019)
സ്കൂളിൽ maintenance നടക്കുന്നതിനാൽ തിങ്കളാഴ്ച ക്ലാസ്സ് ഇല്ലായിരുന്നു. ഒന്നാം ദിവസമായ ചൊവ്വാഴ്ച മാറുന്ന ബന്ധങ്ങളും അംശബന്ധവും , മാറുന്ന ബന്ധങ്ങളെ ആസ്പദമാക്കിയുള്ള പ്രവർത്തനങ്ങൾ , മൂന്ന് അളവുകൾ എന്നീ ആശയം ആണ് പഠിപ്പിച്ചത്. ഈ ആഴ്ചയിലെ രണ്ടാം ദിവസമായ ബുധനാഴ്ച SPC, NCC കുട്ടികളുടെ ലഹരി വിരുദ്ധ റാലി ഉണ്ടായിരുന്നു. അസംബ്ലിയിൽ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തിരുന്നു. ഈ ദിവസം മൂന്ന് അളവുകൾ തമ്മിലുള്ള അംശ ബന്ധത്തെ ആസ്പദമാക്കിയ പ്രവർത്തനങ്ങളാണ് കുട്ടികളെ പഠിപ്പിച്ചത്. മൂന്നാം ദിവസമായ വ്യാഴാഴ്ച അസംബ്ലി ഉള്ള ദിവസം ആയിരുന്നു. ഏഴിലെ കുട്ടികളാണ് അസംബ്ലി അവതരിപ്പിച്ചത്. ഹയർസെക്കൻഡറിയിലെ കുട്ടികൾ നിർമ്മിച്ച പേപ്പർ പേന യുപിയിലെ കുട്ടികൾക്ക് വിതരണം ചെയ്തു. പേപ്പർ പേന നിർമ്മിക്കുവാൻ കുട്ടികളെ പഠിപ്പിക്കുകയും അത് മറ്റ് സ്കൂളുകൾക്ക് വിതരണം ചെയ്യുവാനുള്ള പദ്ധതിയുടെ തുടക്കമായിരുന്നു ഇത്. ഈ ദിവസം കോണുകളുടെ അംശബന്ധം, മൂന്ന് അളവുകളുടെ അംശബന്ധ തേ ആസ്പദമാക്കിയ വ്യത്യസ്ത പ്രശ്നങ്ങളുമാണ് കുട്ടികളെ പഠിപ്പിച്ചത്. നാലാം ദിവസമായ വെള്ളിയാഴ്ച diagnostic test നടത്തിയിരുന്നു. അഞ്ചാം ദിവസമായ ശനിയാഴ്ച റിവിഷൻ നടത്തി. തിങ്കളാഴ്ച മുതൽ ക്രിസ്മസ് പരീക്ഷ ആയതിനാൽ ഉച്ചവരെ ക്ലാസ് ഉണ്ടായിരുന്നുള്ളൂ.





Comments
Post a Comment